trees
പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നട്ടപ്പോൾ

കൊച്ചി: പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂൾ പരിസ്ഥിതിദിനം ആഘോഷിച്ചു. ഭൂമിയുടെ പുനരുദ്ധാരണം, മരുഭൂവത്കരണം, വരൾച്ച, പ്രതിരോധം എന്നീ പ്രമേയങ്ങളിൽ പോസ്റ്റർ രൂപകല്പന ചെയ്തു. ഭൂമിയുടെ സംരക്ഷണത്തിന് ഒരു പിടി വിത്തുകൾ എന്ന സന്ദേശവും പ്രചരിപ്പിച്ചു. മാലിന്യങ്ങൾ ശരിയായ രീതിയിൽ നിർമ്മാർജനം ചെയ്യാനും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ച് സ്‌കൂൾ പരിസരം ശുചിയായി സൂക്ഷിക്കാനും പ്രിൻസിപ്പൽ വി.പി.പ്രതീത കുട്ടികൾക്ക് നിർദ്ദേശം നൽകി. സയൻസ് വിഭാഗം മേധാവി എം.എസ്. പ്രീത നൽകിയ വൃക്ഷത്തൈ വൈസ് പ്രിൻസിപ്പൽ പി. എൻ. സീന ഏറ്റുവാങ്ങി സ്‌കൂൾ അങ്കണത്തിൽ നട്ടു.