sabha
ഗുരുധർമ്മ പ്രചാരണസഭ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പരിസ്ഥിതി ദിനാചരണം ആലുവ അദ്വൈതാശ്രമത്തിൽ ആശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു. സഭ ജില്ലാ പ്രസിഡന്റ് ഡി. ബാബുരാജൻ തുടങ്ങിയവർ സമീപം

കൊച്ചി: ഗുരുധർമ്മ പ്രചാരണസഭ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പരിസ്ഥിതി ദിനാചരണം അദ്വൈതാശ്രമത്തിൽ ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. സഭ ജില്ലാ പ്രസിഡന്റ് ഡി. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകരായ ശ്രീമൻ നാരായണനെയും രാജു പുതിയേടത്തിനെയും ആദരിച്ചു.
ജില്ലാ സെക്രട്ടറി കെ.ആർ. ലക്ഷ്മണൻ, എം.ബി. രാജൻ, ശ്രീനാരായണ സേവാസംഘം സെക്രട്ടറി പി.പി. രാജൻ, ജില്ലാ ജോ. സെക്രട്ടറി എ.എ. അഭയ് തുടങ്ങിയവർ സംസാരിച്ചു. അദ്വൈതാശ്രമത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു. ഫലവൃക്ഷത്തൈകളും വിതരണം ചെയ്തു.