vijaya
വിജയകുമാർ മിത്രാക്കമഠം

കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവസമിതി സംഘടിപ്പിച്ച എസ്. രമേശൻ നായർ സ്മാരക കവിതാരചനാ മത്സരത്തിൽ ഡോ. വി. നവ്യയുടെ (രാമനാട്ടുകര, മലപ്പുറം) കിനാവ് എന്ന കൃതി ഒന്നാംസ്ഥാനം നേടി. വിജയകുമാർ മിത്രാക്കമഠം (തിരുവല്ല) എഴുതിയ കണിക്കൊന്ന പൂക്കുന്ന കാലത്തിനാണ് രണ്ടാംസ്ഥാനം. തിരഞ്ഞെടുത്ത 70 കൃതികൾ ചേർത്ത് പുസ്തകമായി പ്രസിദ്ധീകരിക്കും. പുരസ്‌കാരം ജൂലായ് ആദ്യവാരം കൊച്ചിയിൽ വിതരണം ചെയ്യുമെന്ന് സമിതി പ്രസിഡന്റ് ഇ.എൻ. നന്ദകുമാർ അറിയിച്ചു.