കൊച്ചി: നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്റ് (നബാർഡ് ) കൊച്ചിയിൽ ഉൾപ്പെടെ നാല് പുതിയ ഓഫീസുകൾ ആരംഭിച്ചു. തേവര എസ്.എസ്.കെ കോൺക്ളേവിൽ പ്രവർത്തിക്കുന്ന കൊച്ചി ഓഫീസിലെ ഡിസ്ട്രിക്ട് ഡവലപ്മെന്റ് ഓഫീസറായി അജീഷ് ബാലു ചുമതലയേറ്റു.
നബാർഡ് ചെയർമാൻ ഡോ.കെ.വി. ഷാജി ഉദ്ഘാടനം ചെയ്തു. കാർഷിക, ഗ്രാമ വികസന പദ്ധതികളിൽ കൂടുതൽ ഇടപെടലിനും വേഗത്തിലാക്കാനും ഓഫീസുകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടങ്ങൾ, ലീഡ് ബാങ്കുകൾ, മറ്റു പങ്കാളികളുമായി യോജിച്ചാകും പ്രവർത്തനം.
കൊല്ലം, പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളിലാണ് മറ്റ് ഓഫീസുകൾ.