thakkol1
ഫോർട്ട്‌കൊച്ചി സ്വദേശി ജോസഫിനും ചെമ്പുമുക്ക് സ്വദേശിനി പങ്കജാക്ഷിക്കും അന്തിയുറങ്ങാനായി റൊട്ടറി തൃപ്പൂണിത്തുറ റോയലിന്റെ വക വീടുകൾ നൽകി

കൊച്ചി​: റോട്ടറി തൃപ്പൂണിത്തുറ റോയൽ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എന്നിവർ ചേർന്ന് കെ.സി ഫൗണ്ടഷന്റെ പാർപ്പിടം പ്രോജക്ടിൽ ഉൾപ്പെടുത്തി കിടപ്പാടം ഇല്ലാതിരുന്ന ഫോർട്ട്‌കൊച്ചി സ്വദേശി ജോസഫിനും ക്യാൻസർ ബാധിച്ച കാക്കനാട് ചെമ്പുമുക്ക് സ്വദേശിനി പങ്കജാക്ഷിക്കും വീടുകൾ പണിത് നൽകി. വീടുകളുടെ താക്കോൽ ദാനം റോട്ടറി ഡിസ്ട്രിക്ട് 3201 അസിസ്റ്റന്റ് ഗവർണർ റോഷ്‌ന ഫിറോസ് റോട്ടറി ജി.ജി.ആർ വിനോദ് മേനോൻ എന്നിവർ ചേർന്ന് നിർവഹിച്ചു. റോട്ടറി തൃപ്പൂണിത്തുറ റോയൽ പ്രസിഡന്റ് അഡ്വ.ആർ. രാമകൃഷ്ണൻ പോറ്റി അദ്ധ്യക്ഷത വഹിച്ചു. റോട്ടറി തൃപ്പൂണിത്തുറ റോയൽ മുൻ പ്രസിഡന്റ് സുരേഷ് വർമ തൃക്കാക്കര മുൻസിപ്പാലിറ്റി പി ഡബ്ലിയു ഡി.ചെയർപേഴ്‌സൺ സോമി റെജി എന്നിവർ പങ്കെടുത്തു. റോട്ടറി തൃപ്പൂണിത്തുറ റോയൽ ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്ന് ഈ വർഷം നിർമ്മിക്കുന്ന പതിനെട്ടു വീടുകളുടെ നിർമ്മാണം പൂർത്തിയായി.