അങ്കമാലി : നായത്തോട് മഹാകവി ജി. മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നഴ്സ്റി വിഭാഗത്തിലും ഒന്നാം ക്ലാസിലുമായി പ്രവേശനം നേടിയ കുട്ടികൾക്കായി രാജേഷ് കുമാർ കെ.കെ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ബാഗും ബുക്കും അടങ്ങിയ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. നഗരസഭ വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.വൈ ഏല്യാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷൈനി ഗിരീഷ് അദ്ധ്യക്ഷയായി. സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ. ജെ.ആർ. റിജ,​ റോസിലി തോമസ്, അഡ്വ. ഷിയോ പോൾ,​ പ്രിൻസിപ്പാൾ എസ്.സുനിൽകുമാർ എന്നിവർ സംസാരിച്ചു.