 
കൊച്ചി: ശമ്പളത്തിൽനിന്ന് നിക്ഷേപവിഹിതം പിടിച്ചുവയ്ക്കാനുള്ള ജീവാനന്ദം പദ്ധതിയിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ ഷൈനി ബെന്നി. സംസ്ഥാന നിർവാഹകസമിതി അംഗം കെ.എ. ഉണ്ണി, സംസ്ഥാനകമ്മിറ്റി അംഗം സേവ്യർ പി.ജി, ഭാരവാഹികളായ തോമസ് പീറ്റർ, മുഹമ്മദ് ഹാഫിസ്, പാൻസി ഫ്രാൻസിസ്, ജിബിൻ എൻ.വി, ഷെരിറ്റ് പീറ്റർ എന്നിവർ സംസാരിച്ചു.