sndp
മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിദിനാചരണത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ നടീൽ സ്കൂൾ പ്രിൻസിപ്പൽ ടി.ജി. ബിജി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും സെമിനാറും എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. വൃക്ഷത്തൈ നടീൽ ഉദ്ഘാടനം പ്രിൻസിപ്പൽ ടി.ജി. ബിജി നടത്തി. അഡ്വ . ജോണി കുര്യാക്കോസ് സെമിനാർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് കോഓഡിനേറ്റർ ജൂണോ ഫ്രാൻസിസ് അദ്ധ്യക്ഷനായി. അദ്ധ്യാപകരായ ഷിലു കൊടൂർ, ജെ. ജോസഫ്, കെ.പി. ഗോപകുമാർ, പി.കെ. ഇന്ദിര, ആർച്ച രാജൻ വിദ്യാർത്ഥികളായ ഭഗത് പ്രദീപ്, മീര പ്രസാദ് എന്നിവർ പ്രസംഗിച്ചു.