കാലടി: കൊറ്റമം ജോജി മെമ്മോറിയൽ വായനശാലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡും പഠനോപകരണങ്ങളും വിതരണം ചെയ്തു. സമ്മേളനം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഇന്ദുലേഖ തമ്പി അദ്ധ്യക്ഷനായി. സെക്രട്ടറി പീതാംബരൻ നീലീശ്വരം വാർഡ് മെമ്പർ ജോയി അവോക്കാരൻ, വിജി രജി, സതി ഷാജി, വി.കെ. അശോകൻ, കെ.കെ. പ്രഭ. കെ.കെ. വത്സൻ, വി. തമ്പി എന്നിവർ സംസാരിച്ചു. പി.കെ.വേലായുധൻ, പി.കെ. സുരേന്ദ്രൻ എന്നിവർ വായനശാലക്ക് പുസ്തകങ്ങൾ നൽകി.