1
ഫോർട്ട് കൊച്ചിയിൽ തകർന്ന ചീനവല

ഫോർട്ട് കൊച്ചി: കൊച്ചി അഴിമുഖത്തെ സൊസൈറ്റി, ബാങ്ക് ചീനവലകൾ നി​യന്ത്രണം നഷ്ടപ്പെട്ട ഇൻബോർഡ് വള്ളം ഇടി​ച്ച് തകർന്നു. വള്ളത്തിലെ രണ്ടു മത്സ്യതൊഴിലാളികൾക്ക് സാരമായി പരിക്കേറ്റു. പത്ത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഇൻബോർഡ് വള്ളത്തിൻ്റെ വീൽ ഹൗസിനും ഭാഗികമായി നാശനഷ്ടമുണ്ടായിട്ടുണ്ട്. തകർന്ന ചീനവലയുടെ കെട്ടുവല വള്ളത്തിന് മേൽ പതിച്ചെങ്കിൽ വള്ളത്തിലുള്ള 15 ൽ ഏറെ മത്സ്യതൊഴിലാളികൾക്ക് ജീവ ഹാനിവരെ ഉണ്ടാകുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഫോർട്ടു കൊച്ചിയിലെ ഇന്ധന പമ്പിൽ നങ്കുരമിട്ട ഇൻബോർഡ് വള്ളത്തിൻ്റെ യന്ത്ര നിയന്ത്രണം നഷ്ടപ്പെട്ടതും വേലിയിറക്ക സമയത്തെ ശക്തമായ അടിയൊഴു ക്കുമാണ് അപകടത്തിനിടയാക്കിയ തെന്നാണ് പ്രാഥമിക വി​വരം. വിൽസൻ്റെ ഉടമസ്ഥതയിലുള്ള സൊസൈറ്റി ചീനവല പൂർണമായും തകർന്നു.രാജേഷിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ബാങ്ക് വല .ഇത് ഭാഗികമായും തകർന്നു. ഇരുവലകൾക്കുമായി പത്ത് ലക്ഷം രൂപയുടെ നഷ്ടമുള്ളതായി​ ബന്ധപ്പെട്ടവർ പറഞ്ഞു. സംഭവം വള്ളക്കാരും ചീനവല ഉടമകളും തമ്മിൽ ഒത്തുതീർപ്പാക്കി.
പെട്രൊൾ പമ്പിൽ ഇൻ ബോർഡ് വള്ളങ്ങൾ അനധികൃതമായി അടുപ്പിക്കുന്നുവെന്ന് നി​യന്തണങ്ങൾ നിരന്തരമായി ലംഘിക്കുകയാണെന്നും ചീനവല ഉടമ സംഘടന അംഗങ്ങൾ പറഞ്ഞു. ഒന്നര വർഷം മുമ്പ് കൊച്ചി തുറമുഖത്ത് എക്കൽ നീക്കം പ്രവർത്തനം നടത്തുന്ന മണ്ണുമാന്തി കപ്പലിടിച്ച് സൊസെറ്റി ചീനവലയ്ക്ക് കേടുപറ്റിയിരുന്നു.