അങ്കമാലി: നിർമ്മാണ മേഖലയിലെ സുസ്ഥിര വികസനം നിർമ്മിത ബുദ്ധിയിലൂടെ ലക്ഷ്യമിട്ട് അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജ് ഒരുക്കുന്ന അന്തർദേശീയ സമ്മേളനം 'സീക്കോൺ 24' പത്താം പതിപ്പ് സൗത്ത് ആഫ്രിക്കൻ ലീഡിംഗ് കൺസൾട്ടന്റ് കോർണേലിയൂസ് അലെൻ ബ്യുക്ക് ഉത്‌ഘാടനം ചെയ്തു. കോളേജ് ചെയർമാൻ പി.ആർ. ഷിമിത്ത് അദ്ധ്യക്ഷനായി. സമ്മേളനത്തിൽ നൂറോളം പ്രബന്ധങ്ങളാണ് അവതരിപ്പിക്കുക. ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്‌നിക്കൽ എഡ്യുക്കേഷൻ, ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേർസ്, ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ തുടങ്ങിയവരുടെ സഹകരണത്തോടെ നടക്കുന്ന സമ്മേളനത്തിൽ മലേഷ്യ, അമേരിക്ക, ഫ്രാൻസ് മൊറോക്കോ, ഇറാക്ക്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങിൽ മലേഷ്യൻ യൂണിവേഴ്സിറ്റി ഡെപ്യൂട്ടി ഡയറക്ടർ ഡോ റഹിമി എ റഹ്മാൻ, പ്രൊഫസർ ഡോ. കെ.എസ്. ആനന്ദ്, ജെനിബ് ജെ കാച്ചപ്പിള്ളി, ഡോ. അനിൽ ജോസഫ്, സൈജൻ കുര്യാക്കോസ്, കെ.എസ് ബാബു, പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. പി.ആർ. മിനി, ഡോ. ജിജി ആന്റണി, ജവഹർ സൗദ്, എസ്. ശ്രീരത്ത് തുടങ്ങിവർ സംസാരിച്ചു. സീക്കോൺ 24 ഇന്ന് സമാപിക്കും.