y

തൃപ്പൂണിത്തുറ: ഇരുമ്പനം മൃദുല സ്പർശം സ്പെഷ്യൽ സ്കൂളിൽ പുതിയ സ്റ്റെയർ ലിഫ്റ്റ് ക്ലാസ് മുറികൾ ആസ്പിൻ വാൾ ഡയറക്ടർ റൊട്ടേറിയൻ നീനാ നായർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം എഴുത്തുകാരി ചിത്തിര കുസുമൻ കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകി നിർവഹിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ വിവിധ നിലകളുള്ള ക്ലാസ് മുറികൾക്ക് ബ്രഹ്മി, വയമ്പ്, ആര്യവേപ്പ് എന്നീ പേരുകൾ നൽകിയത് പുതുമയായി. സ്കൂൾ ചെയർമാൻ ക്യാപ്റ്റൻ ഗോപാലകൃഷ്ണൻ, വാർഡ് കൗൺസിലർ റോയ് എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിന സന്ദേശം വഹിക്കുന്ന പ്ലക്കാർഡ് വിദ്യാർത്ഥികൾ പ്രദർശിപ്പിച്ചു.