ചെല്ലാനം: വിജയം കനാൽ മുത്തശ്ശിക്ക് 101 വയസ് എന്ന വിഷയം ആസ്പദമാക്കി ചെല്ലാനം പഞ്ചായത്തിലെ നാല് ഹൈസ്കൂളുകളിൽ ചെല്ലാനം കാർഷിക - ടൂറിസം വികസന സൊസൈറ്റി പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ഞാൻ കണ്ട വിജയം കനാൽ എന്ന വാട്ടർ കളർ ചിത്രരചനാ മത്സരം എല്ലാ സ്കൂളുകളിലും നടത്തി. 60ൽപരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.
ചെല്ലാനം സെൻ്റ് മേരീസ് സ്കൂൾ, കണ്ടക്കടവ് സെന്റ് സേവ്യേഴ്സ് പബ്ലിക് സ്കൂൾ, പുത്തൻതോട് ഗവ. സ്കൂൾ, കണ്ണമാലി സെ ന്റ് മേരീസ് സ്കൂൾ എന്നിവിടങ്ങളിൽ പ്രധാന അദ്ധ്യാപകരായ മിനി അലോഷ്യസ്, സിസ്റ്റർ ജോസമ്മ, വാസന്തി, റീന അഗസ്റ്റിൻ എന്നിവർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
എ.എക്സ്. ആൻ്റണി, കെ.ബി. ആൻ്റണി, കെ.ജെ. ആൻ്റോജി, എം.എൻ രവികുമാർ എന്നിവർ തലമുറ സംവാദത്തിന് നേതൃത്വം നൽകി. കാട്ടിപറമ്പ് സെ. ജോസഫ്സ് സ്കൂൾ വിദ്യാർത്ഥികളുടെ ഫലവൃക്ഷത്തോട്ടത്തിനുള്ള ജൈവവള വിതരണം പ്രിൻസപ്പൽ സിസ്റ്റർ അന്ന ലിസിക്ക് നൽകി സൊസൈറ്റി പ്രസിഡൻ്റ് അഡ്വ. കെ.എക്സ്. ജൂലപ്പൻ നിർവഹിച്ചു.