mes
മാറമ്പിള്ളി എം. ഇ. എസ്. കോളേജിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

പെരുമ്പാവൂർ: മാറമ്പിള്ളി എം.ഇ.എസ് കോളേജിൽ വിവിധ പരിപാടികളോടെ ലോക പരിസ്ഥിതിദിനം ആചരിച്ചു. പ്രിൻസിപ്പൽ ഡോ. അജിംസ് പി മുഹമ്മദ്‌ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വാഴക്കുളം പഞ്ചായത്തിലെ ഒന്നാം വാർഡിൽ പച്ചതുരുത്ത് എന്ന പദ്ധതി നടപ്പിലാക്കി. വാഴക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗോപാൽ ഡിയോ പദ്ധതി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പ്രവർത്തകർക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വാർഡിന്റെ വിവിധ ഭാഗങ്ങളിൽ ഫല വൃക്ഷതൈകൾ വച്ച് പിടിപ്പിച്ചു. എൻ.എസ് എസ് യൂണിറ്റിന്റെ അഡോപ്റ്റ്ഡ് സ്കൂളായ വാഴക്കുളം ഗവ. യു.പി. സ്കൂളിൽ വൃക്ഷത്തൈകൾ നടുകയും കുട്ടികൾക്കായി ബോധവത്കരണ ക്ലാസ്, ഫ്ലാഷ്മോബ്, എന്നിവ സംഘടിപ്പിക്കുകയും ചെയ്തു. അസോസിയേറ്റ് എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ ഇബ്രാഹിം സലിം നേതൃത്വം നൽകി. നേച്ചർ ക്ലബ്, ഇൻസ്റ്റിറ്റ്യൂഷൻ ഇന്നോവഷൻ കൗൺസിൽ, ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റ്, ബയോ സയൻസസ് ഡിപ്പാർട്ട്മെന്റ് എന്നിവർ കോളേജിലെ വിവിധ സ്ഥലങ്ങളിൽ ഫല വൃക്ഷ തൈകൾ വച്ച് പിടിപ്പിച്ചു.