reji-ittoop
സർവ്വീസിൽ നിന്നും വിരമിച്ച കായികാദ്ധ്യാപകൻ റെജി ഇട്ടൂപ്പ്

പെരുമ്പാവൂർ: സ്കൂൾ കായിക മേളയിൽ ഉപജില്ല മുതൽ ദേശീയതലം വരെ നിരവധി കായികപ്രതിഭകളെ പങ്കെടുപ്പിച്ച് വിജയം നേടിക്കൊടുത്ത കായികാദ്ധ്യാപകൻ റെജി ഇട്ടൂപ്പ് സർവീസിൽ നിന്ന് വിരമിച്ചു. ഇടുക്കി മാങ്കടവ് കാർമൽ മാതാ ഹൈസ്‌കൂളിൽ നിന്ന് 34 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കൽ. കേരള പ്രൈവറ്റ് സ്കൂൾ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ 25 വർഷത്തോളം പ്രവർത്തിച്ചു. എറണാകുളം ജില്ലയിലെ കൂവപടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. പെരുമ്പാവൂർ കൊമ്പനാട് മറ്റമന കുടുംബാംഗമാണ്. കൊമ്പനാട് ഗവ. യു.പി. സ്കൂൾ അദ്ധ്യാപിക എജിയാണ് ഭാര്യ.