ആലുവ: പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച
വൃക്ഷത്തൈ വിതരണം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ അദ്ധ്യക്ഷനായി. കെ.എ. ഷാജിമോൻ, സി.എസ്. അജിതൻ, കെ.കെ. സുബ്രഹ്മണ്യൻ, നൗഷാന അയൂബ്, പ്രേമ ദാസൻ, റാണി സനിൽകുമാർ എന്നിവർ സംസാരിച്ചു.