കുറുപ്പംപടി : മുടക്കുഴ പഞ്ചായത്ത് തല അങ്കണവാടി പ്രവേശേനോത്സവം 158-ാം നമ്പർ അംഗനവാടിയിൽ പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റോഷ്നി എൽദോയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഡോളി ബാബു, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോസ് എ. പോൾ, കെ.ജെ. മാത്യു, വൽസ വേലായുധൻ എന്നിവർ സംസാരിച്ചു.