തൃപ്പൂണിത്തുറ: പൂത്തോട്ട ക്ഷേത്രപ്രവേശന മെമ്മോറിയൽ ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം ഹെഡ്മാസ്റ്റർ അനൂപ് സോമരാജ് വൃക്ഷത്തൈ നട്ടും കുട്ടികൾക്ക് തൈകൾ നൽകിയും ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ഹിന്ദി, മലയാളം ഭാഷകളിലുള്ള പരിസ്ഥിതി ഗാനങ്ങൾ കവിതകൾ എന്നിവ ആലപിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ലോഗോ സ്കൂളിലെ വിദ്യാർത്ഥിയായ അഭിനന്ദ് റുബിക്സ് ക്യൂബിൽ തയ്യാറാക്കി. എൻ.സി.സി, ജെ.ആർ.സി യൂണിറ്റ് അംഗങ്ങൾ സ്കൂൾ പരിസരത്ത് വൃക്ഷത്തെകൾ നട്ടു.