കൊച്ചി: ഫിഷറീസ് വകുപ്പ് നൽകുന്ന വിവിധ മത്സ്യക്കൃഷി അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഓരുജല മത്സ്യകർഷകൻ, ശുദ്ധജല മത്സ്യകർഷകൻ, ചെമ്മീൻ കർഷകൻ, നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കർഷകൻ, അലങ്കാരമത്സ്യ റിയറിംഗ് യൂണിറ്റ് കർഷകൻ, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് കർഷകൻ, തദ്ദേശസ്വയംഭരണ സ്ഥാപനം, അക്വാകൾച്ചർ പ്രൊമോട്ടർ, പ്രോജക്ട് കോ-ഓഡിനേറ്റർ എന്നീ വിഭാഗങ്ങളിലാണ് അവാർഡ്. അപേക്ഷിക്കാനുള്ള അവസാന തീയതി 15. ഫോൺ: 0484- 2394476