
ആലുവ: എം.ഇ.എസ് ആലുവ താലൂക്ക് കമ്മിറ്റിയും എടത്തല എം.ഇ.എസ് എം.കെ. മക്കാർപിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസും സംയുക്തമായി പ്ളസ് ടു, ബിരുദ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.എം. അബ്ദുൾ അസീസ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. ആർ. മുരുകൻ ആമുഖപ്രസംഗവും സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സക്കീർഹുസൈൻ മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. അഷ്‌റഫ് വിദ്യാർത്ഥികളെ ആദരിച്ചു.