നെടുമ്പാശേരി: ഹജ്ജ് ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനമാണെന്ന് സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ അഭിപ്രായപ്പെട്ടു. നെടുമ്പാശേേരി ഹജ്ജ് ക്യാമ്പിൽ ഹാജിമാർക്കായി നൽകിയ യാത്രഅയപ്പ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലാദ്യമാണ് ഇത്രയേറെ സ്ത്രീകൾ കേരളത്തിൽനിന്ന് ഹജ്ജിന് പോകുന്നുവെന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് മുഹസിൻ, ടി. ഉബൈദുള്ള, എ. സഫർ കയാൽ, സി.കെ. സലീം, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എം.ഐ. ഷാജി എന്നിവർ സംബന്ധിച്ചു.
ഇന്ന് ഉച്ചയ്ക്ക് 278 പേർ യാത്രതിരിക്കും.