 
പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിൽ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ പരിസ്ഥിതിദിനം ആചരിച്ചു. പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത വൃക്ഷത്തൈനട്ട് ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മസേന അംഗങ്ങളെ ആദരിച്ചു. മാല്യങ്കര എസ്.എൻ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി പരിസ്ഥിതിദിനാ ചിത്രരചനാ മത്സരവും കലാപരിപാടികളും നടത്തി. എൻ.സി.സി വിഭാഗത്തിന്റെ നേതൃത്വത്തിൽ മുനമ്പം, കുഴുപ്പിള്ളി ബീച്ച് ശുചീകരിച്ചു. മലയാള വിഭാഗം ഫോട്ടോഗ്രാഫി മത്സരവും കൊമേഴ്സ് വിഭാഗം പോസ്റ്റർ മേക്കിംഗ് മത്സരവും ഇക്കണോമിക്സ്, ക്വിസ് ആൻഡ് ഡിബേറ്റ് സെല്ലും ചേർന്ന് ക്വിസ് മത്സരവും നടത്തി. സീജു, പി.ജി. ദിലീപ്കുമാർ, ഡോ. വി.സി. രശ്മി, ഡോ. എം.എസ്. സിമി, ലഫ്റ്റനന്റ് ജെ. അഖിൽ, ഡോ. എം.ജി. സനിൽകുമാർ, ഡോ. ഇ.സി. ബൈജു, എം. മിനു, ഡോ. രേഖ പാർത്ഥസാരഥി, കെ.എസ്. അർച്ചന എന്നിവർ നേതൃത്വം നൽകി.