mla
തിരുവാണിയൂർ പഞ്ചായത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പി.വി. ശ്രീനിജിൻ എം.എൽ.എ പുരസ്കാരങ്ങൾ നൽകുന്നു

കോലഞ്ചേരി: വിദ്യാർത്ഥി പ്രതിഭകൾക്ക് തിരുവാണിയൂർ പഞ്ചായത്തിന്റെ ആദരവ്. അനുമോദന സമ്മേളനം പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, സെക്രട്ടറി ആർ. മണിക്കുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പരിധിയിലെ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ എ.പ്ളസ് നേടിയവരെയും ഉന്നത വിദ്യാഭ്യാസ മേഖലയിൽ റാങ്കുകളും ഡോക്ടറേറ്റും നേടിയവരെയും ആദരിച്ചു.