photo
എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമ്മിച്ച ടോയ്‌ലെറ്റ് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്‌കൂളിൽ എം.എൽ.എ.യുടെ പ്രത്യേക വികസന നിധി പദ്ധതി പ്രകാരം നിർമ്മിച്ച പുതിയ ടോയ്‌ലെറ്റ് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. 10 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. സ്‌കൂൾ മാനേജർ സി.എസ്. മുഹമ്മദ് റാഫി, വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്,​ പഞ്ചായത്ത് അംഗം ബിസ്‌നി പ്രദീഷ്, പ്രിൻസിപ്പൽ വി.യു. നജിയ, വൈസ് പ്രിൻസിപ്പൽ നോബി ടി. മുഹമ്മദ്, പി.ടി.എ. പ്രസിഡന്റ് മുല്ലക്കര സക്കരിയ എന്നിവർ പ്രസംഗിച്ചു.