കൊച്ചി: പെരിയാർ വിഷമയമാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ. വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ, പ്രസിഡന്റ് എൻ. അരുൺ എന്നിവർ നേതൃത്വം നൽകുന്ന പെരിയാർ സംരക്ഷണ ജാഥ നാളെ കടമക്കുടിയിൽ നിന്നാരംഭിക്കും. സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. വരാപ്പുഴ, ചേരാനെല്ലൂർ, മഞ്ഞുമ്മൽ, കമ്പനിപ്പടി എന്നിവിടങ്ങളിൽ സി.പി.ഐ സംസ്ഥാന നേതാക്കളായ ടി.ജെ. ആഞ്ചലോസ്, കെ.കെ. അഷറഫ്, കമലാ സദാനന്ദൻ, കെ.എം. ദിനകരൻ എന്നിവർ സ്വീകരണ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും. ഏലൂർ പാതാളം ജംഗ്ഷനിൽ നടക്കുന്ന സമാപന സമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.