 
കൊച്ചി: എറണാകുളം ജില്ലാ റെസിഡന്റ്‌സ് അസോസിയേഷൻ അപെക്‌സ് കൗൺസിൽ (എഡ്രാക്ക്) പാലാരിവട്ടം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ സൗജന്യ ഫലവൃക്ഷത്തൈകൾ, പച്ചക്കറിത്തൈകൾ എന്നിവ വിതരണം ചെയ്തു. മികച്ച ജൈവകർഷകരെ ടി.ഡി. രാജു സ്മാരക ജൈവകർഷക അവാർഡ് നൽകി ആദരിച്ചു. ചടങ്ങ് പ്രൊഫ. വിനോദ്കുമാർ കല്ലോലിക്കൽ ഉല്ഘാടനം ചെയ്തു. എഡ്രാക് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ഡി.ജി. സുരേഷ് അദ്ധ്യക്ഷനായി. കർഷക അവാർഡുകളും വിതരണം ചെയ്തു.