ksktu

ആലുവ: കേരള കർഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായുള്ള സ്വാഗതസംഘം രൂപീകരണയോഗം സംസ്ഥാന ട്രഷറർ സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. അശോകൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.സി. ഷിബു, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എം.പി. പത്രോസ്, നേതാക്കളായ ജിഷ ശ്യാം, എ.പി. ഉദയകുമാർ, വി.എം. ശശി, വി. സലിം, എൻ.സി. ഉഷാകുമാരി, ഇ.എം. സലിം, സുധീർ മീന്ത്രയ്ക്കൽ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി എ.പി. ഉദയകുമാർ (ചെയർമാൻ), ഇ എം സലീം (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. 29,30 തീയതികളിൽ തോട്ടുംമുഖം എം.കെ. മോഹനൻ നഗറിൽ (എൻ.കെ. ആഡിറ്റോറിയം) ആണ് ജില്ലാ സമ്മേളനം ചേരുന്നത്.