sreenarayana-campus

കൊച്ചി: ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥികൾ 150 വൃക്ഷത്തൈകൾ നട്ടു. കുസാറ്റ് അസോ. പ്രൊഫസർ ഡോ. മധു വാഴത്തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് എൻ. മോഹൻ, ട്രഷറർ സജീവ ബാബു കോമ്പാറ, പ്രിൻസിപ്പൽ ഡോ. ഇന്ദിര കുമാരി, മെഡിക്കൽ ഡയറക്ടർ ഡോ. ഹാറൂൺ എം. പിള്ള, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അലക്‌സാണ്ടർ ജോൺ, അഡ്മിനിസ്‌ട്രേഷൻ മാനേജർ ശ്രീകുമാർ, അസി. മാനേജർ ക്രിസ്റ്റസ്, യൂണിയൻ ചെയർമാൻ അഭിജിത്ത്, വൈസ് ചെയർമാൻ ആകാശ് എന്നിവർ സംസാരിച്ചു.