കോലഞ്ചേരി: കുന്നത്തുനാട്ടിലെ വിദ്യാജ്യോതി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സ്.ഇ, സി.ബി.എസ്.ഇ, ഐ.സി.എസ്.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളേയും അനുമോദിക്കുന്ന ചടങ്ങ് നാളെ 2ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലാ റൂറൽ എസ്.പി ഡോ. വൈഭവ് സക്സേന മുഖ്യാതിഥിയാകും. ബിരുദ ബിരുദാനന്തര പരീക്ഷകളിലെ റാങ്ക് ജേതാക്കൾ, മുഖ്യമന്ത്റിയുടെ പ്രതിഭാ പുരസ്‌കാരം നേടിയവർ,​ നിയോജക മണ്ഡലത്തിൽ സ്ഥിരതാമസക്കാരും മണ്ഡലത്തിന് പുറത്തുള്ള സ്‌കൂളുകളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ എന്നിവരെയും അനുമോദിക്കും.