1
ജോയ്

പളളുരുത്തി: സൈഡ് കൊടുക്കാത്തതി​നെത്തുടർന്നുണ്ടായ വാക്കുതർക്കത്തി​നി​ടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. ഇടക്കൊച്ചി അയ്യങ്കാളി റോഡിൽ പഴേകാട്ട് വീട്ടിൽ പി.ജെ ജോയി (65) ആണ് മരി​ച്ചത്.

ഭാര്യ: മിനി. മക്കൾ: ഗാഥാ, ശിഖ മരുമക്കൾ: ജെയ്സൻ, ട്രോയ്. സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ 11ന് ഇടക്കൊച്ചി സെൻ്റ്.മേരീസ് പള്ളി സെമിത്തേരിയിൽ. ഇരുചക്രവാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ചൊവ്വാഴ്ച്ച ഇടക്കൊച്ചി ശ്മശാനം റോഡിലായിരുന്നു സംഭവം. പള്ളുരുത്തി പൊലിസ് കേസെടുത്തു.