muthoot

കൊച്ചി: മുൻനിര മൈക്രോഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുമായി സഹകരിച്ച് വനിതകൾക്ക് വായ്പകൾ ലഭ്യമാക്കുന്നു. ഗ്രാമങ്ങളിലേയും ചെറു പട്ടണങ്ങളിലേയും വനിതാ സംരംഭകർക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാനാണ് മുത്തൂറ്റ് മൈക്രോഫിൻ ലക്ഷ്യമിടുന്നത്.

കൃഷിഅനുബന്ധ മേഖലകളിലും വരുമാനം സൃഷ്ടിക്കുന്ന മറ്റ് മേഖലകളിലും വാപൃതരായിട്ടുള്ള വനിതകളുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് (ജെ.എൽ.ജി) മുത്തുറ്റ് മൈക്രോഫിനും എസ്.ബി.ഐയും തമ്മിലുള്ള ഈ ധാരണയുടെ ഭാഗമായി വായ്പ നൽകും. 10,000 രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെയായിരിക്കും വായ്പ

സുസ്ഥിര വളർച്ച കൈവരിക്കുന്ന ഇന്ത്യയിലെ മൈക്രോഫിനാൻസ് രംഗത്തെ മാറ്റങ്ങൾക്ക് മുൻകൈയെടുക്കുന്നതിൽ അഭിമാനമുണ്ടെന്ന് മുത്തൂറ്റ് മൈക്രോഫിൻ മാനേജിംഗ് ഡയറക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു.

താഴേത്തട്ടിലുള്ള വനിതകളെ കേന്ദ്രീകരിച്ചു മുന്നോട്ടു പോകുകയും വനിതാ സംരംഭകത്വം പ്രോൽസാഹിപ്പിക്കുകയുമാണ് മുത്തൂറ്റ് മൈക്രോഫിൻ ഉദ്ദേശിക്കുന്നതെന്ന് സി.ഇ.ഒ സദാഫ് സയീദ് പറഞ്ഞു.