beach
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഫോർട്ട്കൊച്ചി ബീച്ച് ഈസ്റ്റേൺ സി.ഇ.ഒ എസ്. മുരളി, സി.എച്ച്.ആർ.ഒ റോയ് കുളമാക്കൽ ഇനാസ്, സി.എം.ഒ മനോജ് ലാൽവാനി എന്നിവരുടെ നേതൃത്വത്തിൽ ശുചീകരിച്ചപ്പോൾ

കൊച്ചി: പരിസ്ഥിതിദിനാഘോഷത്തോടനുബന്ധിച്ച് ഫോർട്ട്കൊച്ചി ബീച്ച് ഈസ്റ്റേൺ ഗ്രൂപ്പ് ശുചീകരിച്ചു. പ്ലാസ്റ്റിക്കും പാഴ്‌വസ്തുക്കളും നീക്കം ചെയ്തു. ഈസ്റ്റേൺ സി.ഇ.ഒ എസ്. മുരളി, സി.എച്ച്.ആർ.ഒ റോയ് കുളമാക്കൽ ഇനാസ്, സി.എം. മനോജ് ലാൽവാനി തുടങ്ങിയവർ നേതൃത്വം നൽകി.

ബീച്ചിന്റെ ശുചീകരണം സമൂഹത്തിനുള്ള സംഭാവനയാണെന്ന് ഈസ്റ്റേൺ സി.ഇ.ഒ എസ്. മുരളി പറഞ്ഞു. വൃത്തിയുള്ളതും സുസ്ഥിരവുമായ ചുറ്റപാടിന്റെ പ്രാധാന്യം മുന്നോട്ടുവയ്ക്കുവാൻ പരി​പാടി​യി​ലൂടെ കഴി​ഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.