y
മരട് മേഖലയെ നഷ്ടപരിഹാര റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയതിനെതിരെ നഗരസഭ ചെയർമാൻ ആൻ്റണി ആശാൻപറമ്പിൽ ഫിഷറീസ് ഡെ. ഡയറക്ടർ കെ. ബെൻസണ് കത്ത് കൈമാറുന്നു

മരട്: ജില്ലയിലെ കായലുകളിലുണ്ടായ മത്സ്യക്കുരുതിയുടെ നഷ്ടപരിഹാരം നൽകുന്നതിനായി ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിൽ നിന്നും മരട് മേഖലയെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി മരട് നഗരസഭ. ഇതിനെതിരെ നഗരസഭ ചെയർമാൻ ആൻ്റണി ആശാൻപറമ്പിൽ ഫിഷറീസ് ഡെപ്യൂട്ടി​ ഡയറക്ടർ കെ. ബെൻസണ് കത്ത് കൈമാറി. വൈസ് ചെയർ പേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ റിനി തോമസ്, ബേബി പോൾ, കൗൺസിലർമാരായ ജയ ജോസഫ്, മോളി ഡെന്നി എന്നിവർ ഒപ്പമുണ്ടായി​രുന്നു.

മത്സ്യക്കുരുതി നടന്നതിൻ്റെ പിറ്റേന്നു തന്നെ ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്, കുഫോസ്, സി.എം.എഫ്.ആർ.ഐ തുടങ്ങിയ ഡിപ്പാർട്ടുമെൻ്റുകളിലെ ഉദ്യോഗസ്ഥരെയും മത്സ്യകർഷകരെയും ഉൾപ്പെടുത്തി നഗരസഭയിൽ നടന്ന യോഗത്തിൽ സർക്കാർ അനുമതിയോടെ മത്സ്യ കർഷർക്കുണ്ടായ നഷ്ടത്തിൻ്റെ ഒരു വിഹിതം നഗരസഭ നൽകാൻ തീരുമാനിച്ചിരുന്നു. വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ഉടൻ സർക്കാരിലേക്ക് റിപ്പോർട്ട് നൽകാമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഉറപ്പു നൽകിയതായി നഗരസഭാ ചെയർമാൻ അറിയിച്ചു.