കൊച്ചി: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സിയുടെ 2024-25 വർഷത്തെ ബഡ്‌ജറ്റ് അവതരണവും പദ്ധതി അവതരണവും നാളെ വൈകിട്ട് നാലിന് പാലാരിവട്ടം മൺസൂൺ എംപ്രസ് ഹോട്ടലിൽ നടക്കും.
നിയുക്ത ലയൺസ് ഗവർണർ രാജൻ എൻ. നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ഗവർണർ ഡോ. ബീന രവികുമാർ ഉദ്ഘാടനം ചെയ്യും. ഇന്റർനാഷണൽ പ്രതിനിധികളായ എ.വി വാമനകുമാർ, വി. അമർനാഥ് എന്നിവർ അന്താരാഷ്ട്ര പദ്ധതികൾ വിവരിക്കുമെന്ന് മീഡിയ സെക്രട്ടറി കുമ്പളം രവി അറിയിച്ചു.