കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ് ) ലോക സമുദ്രദിനാഘോഷം വൈസ് ചാൻസലർ ഡോ. ടി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ.കെ. ദിനേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.എൻ. സഞ്ജീവൻ കടലും കാലാവസ്ഥാ വ്യതിയാനവും എന്ന വിഷയത്തിൽ സംസാരിച്ചു. ഫാക്കൽറ്റി ഒഫ് ഫിഷറീസ് സയൻസ് ഡീൻ ഡോ. എസ്. സരേഷ്‌കുമാർ, മറൈൻ സയൻസ് വിഭാഗം മേധാവി ഡോ. കെ.ജി. നെവിൻ, മറൈൻ ബയോളജി കോഴ്‌സ് കോഓർഡിനേറ്റർ ഡോ. വി.പി. ലിംനമോൾ എന്നിവർ പ്രസംഗിച്ചു.