p

കൊച്ചി: വാഹനങ്ങളിൽ രൂപമാറ്റം വരുത്തി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വ്ളോഗർമാർക്കെതിരെ കർശനനടപടിക്ക് ഹൈക്കോടതി നിർദ്ദേശം. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഇവർ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്താൽ അറിയിക്കണം. ആവശ്യമെങ്കിൽ നോട്ടീസ് നൽകി നടപടിയെടുക്കും. വ്ളോഗർമാർ അപ്‌ലോഡ് ചെയ്ത ചട്ടവിരുദ്ധ വീഡിയോകൾ നീക്കുന്നതിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരിനും നിർദ്ദേശം നൽകി.
കാറിൽ ടാർപോളിൻ ഷീറ്റുകൊണ്ട് നീന്തൽക്കുളമൊരുക്കിയ വ്ളോഗർ സഞ്ജു ടെക്കിക്കും കൂട്ടാളികൾക്കുമെതിരെ സ്വമേധയാ എടുത്ത കേസിലാണിത്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് 13ന് വീണ്ടും കേസ് പരിഗണിക്കും.
വാഹനത്തിന്റെ ബ്ലൈൻഡ് സ്‌പോട്ടിലെ ദൃശ്യങ്ങൾ കാണാനുള്ള കണ്ണാടി നീക്കൽ തുടങ്ങിയ നിയമലംഘനങ്ങളെ രൂക്ഷമായി വിമർശിച്ച കോടതി യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും വ്യക്തമാക്കി. ക്യാബിനിൽ കയറി ഡ്രൈവറുടെ ശ്രദ്ധതെറ്റിക്കുന്ന വ്ളോഗർമാർക്കെതിരെ റോഡ് സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്ന് കഴിഞ്ഞദിവസം കോടതി നിർദ്ദേശിച്ചിരുന്നു.
സുരക്ഷയ്ക്ക് ഭീഷണിയാകുന്ന അലങ്കാര ലൈറ്റുകളും മറ്റും സ്ഥാപിക്കുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർവാഹന ഉദ്യോഗസ്ഥർ നടപടിയെടുക്കണമെന്ന് ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഹർജിയിൽ നിർദ്ദേശിച്ചു. ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ഉദ്യോഗസ്ഥർ പാലിച്ചിട്ടില്ല. എൽ.ഇ.ഡി, ലേസർ ലൈറ്റുകൾ മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാണ്. ശബരിമല തീർത്ഥാടനകാലത്ത് ഇത്തരം ധാരാളം വാഹനങ്ങൾ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നു. ശബ്ദമലിനീകരണമുണ്ടാക്കുന്ന സ്പീക്കറുകളും ചട്ടവിരുദ്ധമാണ്. നിയമം ലംഘിച്ച വാഹനങ്ങളുടെ വീഡിയോ കോടതിയിൽ പ്രദർശിപ്പിച്ചു. ഇതിന്റെ പകർപ്പും മറ്റു വിവരങ്ങളും കേന്ദ്രസർക്കാരിന് നൽകണമെന്നും നിർദ്ദേശിച്ചു.

ജി.​എ​സ്.​ടി​ ​വെ​ട്ടി​പ്പ് ​കേ​സ്:​ ​മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ​ ​അ​റ​സ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ക്രി​ ​വ്യാ​പാ​ര​ത്തി​ന്റെ​ ​മ​റ​വി​ൽ​ ​കോ​ടി​ക​ളു​ടെ​ ​ജി.​എ​സ്.​ടി​ ​നി​കു​തി​വെ​ട്ടി​പ്പ് ​ന​ട​ത്തി​യ​ ​സം​ഘ​ത്തി​ലെ​ ​മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ​ ​പി​ടി​യി​ൽ.​പാ​ല​ക്കാ​ട് ​ഒാ​ങ്ങ​ല്ലൂ​ർ​ ​സ്വ​ദേ​ശി​ ​ഉ​സ്മാ​ൻ​ ​പു​ള്ള​ക്ക​ല്ലി​നെ​യാ​ണ് ​ജി.​എ​സ്.​ടി​ ​കൊ​ച്ചി​ ​യൂ​ണി​റ്റി​ന്റെ​ ​ഇ​ൻ​സ്പെ​ക്ഷ​ൻ​ ​വി​ഭാ​ഗം​ ​പി​ടി​കൂ​ടി​യ​ത്.​ ​ഒാ​പ്പ​റേ​ഷ​ൻ​ ​പാം​ട്രീ​ ​എ​ന്ന​ ​പേ​രി​ൽ​ ​ജി.​എ​സ്.​ടി​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ 1170​കോ​ടി​യു​ടെ​ ​വ്യാ​ജ​ ​ഇ​ട​പാ​ടി​ലൂ​ടെ​ ​സ​ർ​ക്കാ​രി​ന് ​ല​ഭി​ക്കേ​ണ്ട​ 209​കോ​ടി​രൂ​പ​ ​ത​ട്ടി​യെ​ടു​ത്ത​താ​യി​ ​തെ​ളി​ഞ്ഞു.​ ​വ്യാ​ജ​ ​ഇ​ട​പാ​ട് ​രേ​ഖ​ക​ളു​ണ്ടാ​ക്കി​ ​അ​തി​ന്റെ​ ​പേ​രി​ൽ​ ​ഇ​ൻ​പു​ട്ട് ​ക്രെ​ഡി​റ്റാ​യി​ ​പ​ണം​ ​ത​ട്ടി​യെ​ടു​ക്കു​ന്ന​താ​ണ് ​രീ​തി.​ ​ഉ​സ്മാ​ന്റെ​ ​കൊ​ച്ചി​യി​ലെ​ ​സൈ​ൻ​ ​എ​ന്റ​ർ​പ്രൈ​സ​സി​ലും​ ​പാ​ല​ക്കാ​ട്ടെ​ ​വീ​ട്ടി​ലും​ ​ന​ട​ത്തി​യ​ ​റെ​യ്ഡി​ൽ​ ​നി​ര​വ​ധി​ ​ഇ​ട​പാ​ട് ​രേ​ഖ​ക​ൾ​ ​ക​ണ്ടെ​ടു​ത്തു.​ജി.​എ​സ്.​ടി​ ​വ​കു​പ്പി​ലെ​ ​സെ​ക്ഷ​ൻ​ 132​ ​/1​ ​ഇ​ ​അ​നു​സ​രി​ച്ചാ​ണ് ​കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.​ ​കൊ​ച്ചി​യി​ലെ​ ​ജി.​എ​സ്.​ടി​ ​ഓ​ഫീ​സി​ൽ​ ​ന​ട​ന്ന​ ​പ്രാ​ഥ​മി​ക​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​ഇ​യാ​ൾ​ ​കു​റ്റം​ ​സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.​ ​വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

സോ​ളാ​ർ​ ​വൈ​ദ്യു​തി
നി​ര​ക്ക് ​കൂ​ട്ടി​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ഇ.​ബി​യു​ടെ​ ​ഗ്രി​ഡി​ലേ​ക്ക് ​ന​ൽ​കു​ന്ന​ ​വൈ​ദ്യു​തി​യു​ടെ​ ​നി​ര​ക്ക് ​സം​സ്ഥാ​ന​ ​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ൻ​ ​പ​രി​ഷ്ക്രി​ച്ചേ​ക്കും.​ ​യൂ​ണി​റ്റി​ന് ​മൂ​ന്ന് ​രൂ​പ​യ്ക്ക് ​മേ​ൽ​ ​നി​ശ്ച​യി​ക്കു​മെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​നി​ല​വി​ൽ​ 2.69​രൂ​പ​യാ​ണ്.​ ​ഇ​തി​ൽ​ ​നി​ന്ന് 25​ ​-​ 42​ ​പൈ​സ​ ​കൂ​ട്ടി​യേ​ക്കും.
തെ​ളി​വെ​ടു​പ്പ് ​പൂ​ർ​ത്തി​യാ​യെ​ങ്കി​ലും​ ​പെ​രു​മാ​റ്റ​ച്ച​ട്ടം​ ​മൂ​ലം​ ​തീ​രു​മാ​നം​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നി​ല്ല.
സോ​ളാ​ർ​ ​വൈ​ദ്യു​തി​യു​ടെ​ ​വാ​ർ​ഷി​ക​ ​സെ​റ്റി​ൽ​മെ​ന്റ് ​ഒ​ക്ടോ​ബ​റി​ൽ​ ​നി​ന്ന് ​മാ​ർ​ച്ചി​ലേ​ക്ക് ​മാ​റ്റി​യ​തും​ ​തി​രു​ത്തി​യേ​ക്കും.​ ​മാ​ർ​ച്ചി​ലേ​ക്ക് ​മാ​റ്റി​യ​ത് ​വ​ൻ​ ​ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​താ​യി​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ ​പ​രാ​തി​പ്പെ​ട്ടി​രു​ന്നു.​ ​പു​ര​പ്പു​റ​ ​സോ​ളാ​ർ​ ​വൈ​ദ്യു​തി​ ​ഇ​പ്പോ​ൾ​ ​കെ.​എ​സ്.​ഇ.​ബി​ ​ഗ്രി​ഡി​ലേ​ക്ക് ​വാ​ങ്ങു​ക​യാ​ണ്.​ ​ഇ​തി​ന് ​തു​ല്യ​മാ​യ​ ​വൈ​ദ്യു​തി​ ​ഗ്രി​ഡി​ൽ​ ​നി​ന്ന് ​തി​രി​ച്ചു​വാ​ങ്ങി​ ​ഉ​പ​യോ​ഗി​ക്കാം.​ ​ബാ​ക്കി​യു​ള്ള​ ​വൈ​ദ്യു​തി​ക്ക് ​യൂ​ണി​റ്റി​ന് 2.69​രൂ​പ​ ​നി​ര​ക്കി​ൽ​ ​ന​ൽ​കും.​ ​ഗ്രി​ഡി​ൽ​ ​നി​ന്ന് ​കൂ​ടു​ത​ൽ​ ​ഉ​പ​യോ​ഗി​ച്ചാ​ൽ​ ​റെ​ഗു​ല​ർ​ ​താ​രി​ഫ് ​അ​നു​സ​രി​ച്ച് ​ബി​ൽ​ ​ന​ൽ​ക​ണം.​ ​കൂ​ടു​ത​ൽ​ ​വൈ​ദ്യു​തി​ ​ഉ​പ​യോ​ഗ​മു​ള്ള​ ​മാ​ർ​ച്ചി​ൽ​ ​സെ​റ്റി​ൽ​മെ​ന്റ് ​ന​ട​ത്തി​യാ​ൽ​ ​അ​ധി​കം​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ ​വൈ​ദ്യു​തി​ക്ക് ​പ​ക​രം​ ​ഗ്രി​ഡി​ൽ​ ​നി​ന്ന് ​വൈ​ദ്യു​തി​ ​ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ല.​ ​മി​ച്ച​ ​വൈ​ദ്യു​തി​യു​മു​ണ്ടാ​കി​ല്ല.​ ​അ​പ്പോ​ൾ​ ​ഗ്രി​ഡി​ൽ​ ​നി​ന്ന് ​അ​ധി​ക​ ​വൈ​ദ്യു​തി​ ​വാ​ങ്ങ​ണ​മെ​ന്ന​താ​ണ് ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​ ​പ​രാ​തി.​ ​ഒ​ക്ടോ​ബ​റി​ലാ​ണ് ​സെ​റ്റി​ൽ​മെ​ന്റ് ​എ​ങ്കി​ൽ​ ​മാ​ർ​ച്ചി​ൽ​ ​മി​ച്ച​ ​വൈ​ദ്യു​തി​യു​ണ്ടാ​കും.​ ​ഇ​ത് ​സാ​മ്പ​ത്തി​ക​മാ​യി​ ​നേ​ട്ട​മാ​ണ്.