
കൊച്ചി: ലോക മഹാസമുദ്ര ദിനത്തിന്റെ ഭാഗമായി ഇന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്‌കൂൾ ഒഫ് മറൈൻ സയൻസസ്, ഓഷ്യൻ സൊസൈറ്റി ഒഫ് ഇന്ത്യയുമായി സഹകരിച്ച് പുതുവൈപ്പ് ബീച്ചിൽ രാവിലെ 8 മുതൽ 10 വരെ ബീച്ച് ശുചീകരിക്കും. സൊസൈറ്റി ഒഫ് മറൈൻ ബയോളജിസ്റ്റ്‌സ്, ഡിപ്പാർട്ട്‌മെന്റ് ഒഫ് മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി, സെന്റർ ആൽബർട്ട്‌സ് കോളേജ്, സെന്റ് തെരേസാസ് കോളേജ്, ഭാരത് മാതാ കോളേജ്, സേക്രഡ് ഹാർട്ട്‌സ് കോളേജ്, അസോസിയേഷൻ ഒഫ് ഫിഷറീസ് ഗ്രാജുവേറ്റ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ഡോ.എൻ.വി. കുര്യൻ, ഡോ.എ.എ. മുഹമ്മദ് ഹാത്ത, ഡോ. പ്രിയജാ പി. എന്നിവർ സംസാരിക്കും.