
കൊച്ചി: സൈൻ സൊസൈറ്റിയും എൻ.ജി.ഒ.കോൺഫെഡറേഷനും ചേർന്ന് 200 വനിതകൾക്ക് 50 ശതമാനം ഗുണഭോക്തൃ വിഹിതത്തിൽ നൽകുന്ന ഇരുചക്രവാഹനങ്ങളുടെ 12-ാംഘട്ട വിതരണം സൈൻ സംസ്ഥാന പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പാലാരിവട്ടം മണ്ഡലം പ്രസിഡന്റ് പ്രസ്റ്റി പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എസ്.സജി,സംസ്ഥാന കൗൺസിൽ അംഗം കെ.എസ്. സുരേഷ് കുമാർ, രൂപേഷ് മേനോൻ, കെ.ടി.ബിനീഷ്, കോഓർഡിനേറ്റർ സുനിൽ കുമാർ കളമശേരി, അഡ്മിൻ മേജർ വിനോദ്, ടി.പി. സജീവൻ, സോമൻ വളവക്കാട്ട്, മുരളി കുമ്പളം, എ.വി. ഉണ്ണികൃഷ്ണൻ, വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.