തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ ജൂലായിൽ സംഘടിപ്പിക്കുന്ന ജോയിന്റ് കൗൺസിൽ എറണാകുളം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം സി.പി.ഐ സംസ്ഥാന എക്സി. അംഗം കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം.എ. അനൂപ് അദ്ധ്യക്ഷനായി. ചെയർമാനായി ടി. രഘുവരനെയും ജനറൽ കൺവീനറായി കെ.കെ. മധുസൂദനനെയും മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തു.