നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുകര യൂണിറ്റ് വാർഷികം ജില്ലാ വൈസ് പ്രസിഡന്റ് ജിമ്മി ചക്യത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.ആർ. ജേക്കബ് അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജഹാൻ അബ്ദുൾ ഖാദർ ആദരിച്ചു. ബിജി ബിജു, ഷിഹാബ് മാഞ്ചേരി, മായ പ്രകാശൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ടി.ആർ. ജേക്കബ് (പ്രസിഡന്റ്), സി.വി. ബിജീഷ് (ജനറൽ സെക്രട്ടറി), എ.എ. അബ്ദുൾ റഹ്മാൻ (ട്രഷറർ), സുബൈദ നാസർ, വിനോദ് കുമാർ (വൈസ് പ്രസിഡന്റ്മാർ), പി.എ. ജോസ്, എസ്. ബിജു (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.