പിറവം : പിറവം കൃഷി ഭവനിൽ അത്യുത്പാദന ശേഷിയുള്ള തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു. ഡോ. അജേഷ് മനോഹർ അദ്ധ്യക്ഷനായി. കൗൺസിലർമാരായ ഗിരീഷ് കുമാർ, പ്രശാന്ത് മമ്പുറത്ത്, സി.ജെ. ജോജിമോൻ, കൃഷി ഓഫീസർ ശീതൾ ബാബു എന്നിവർ പങ്കെടുത്തു.