
കൊച്ചി: കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ പഴം, പച്ചക്കറി എന്നിവയിലെ മൂല്യ വർദ്ധിത ഉത്പന്നങ്ങളിൽ സംരംഭം തുടങ്ങാൻ താത്പര്യമുള്ളവർക്കായി കളമശേരി കീഡ് ക്യാമ്പസിൽ 5 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ജൂൺ 11 മുതൽ 15 വരെയാണ് പരിശീലനം. 3,540 രൂപയാണ് ഫീസ്. താമസം ആവശ്യമില്ലാത്തവർക്ക് 1,500 രൂപ. പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 2,000 രൂപ താമസം ഉൾപ്പെടെയും 1,000 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. കീഡ് വെബ്‌സൈറ്റായ www.kled.infot/raining-calender/ Â ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2532890/2550322/9188922800