മൂവാറ്റുപുഴ : നിർമ്മല കോളേജിൽ 2016 മുതൽ 2021വരെയുള്ള വർഷങ്ങളിൽ പഠിച്ച ബിരുദ വിദ്യാർഥികളുടെയും 2016 മുതൽ 2020 വരെയുള്ള വർഷങ്ങളിൽ പഠിച്ച ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെയും കോഷൻ ഡിപ്പോസിറ്റ് തുക വിതരണം ചെയ്യുന്നു. ഇതുവരെ തുക കൈപ്പറ്റാത്തവർ ജൂൺ 30 ന് മുമ്പ് കോളേജിലെത്തി കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കോളേജിൽ പഠിച്ചു എന്ന് തെളിയിക്കുന്ന രേഖയോ ടി.സിയുടെ പകർപ്പുമായോ എത്തി തുക കൈപ്പറ്റാവുന്നതാണ്.