അങ്കമാലി: അങ്ങാടിക്കടവ് കവലയിൽ നടപ്പിലാക്കിയ അശാസ്ത്രീയ ട്രാഫിക് പരിഷ്കരണം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് ആർ.ടി.ഒക്ക് ഡി.വൈ.എഫ്.ഐ നിവേദനം നൽകി. പരിഷ്കരണം ജനങ്ങളെയും വ്യാപാരികളെയും വലയ്ക്കുന്നതാണ്. ഇതനുസരിച്ച് അങ്ങാടിക്കടവ് റോഡിൽ നിന്ന് നേരിട്ട് ദേശീയ പാതയിലേക്കോ ദേശീയപാതയിലൂടെ തൃശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് അങ്ങാടിക്കടവ് റോഡിലേക്കോ പ്രവേശിക്കാൻ അനുവാദമില്ല. അങ്കമാലിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള സമീപനമല്ല സ്വീകരിക്കേണ്ടതെന്നും ശാസ്ത്രീയമായ മാർഗങ്ങൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമര പരിപാടികൾ ശക്തമാക്കുമെന്നും ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സച്ചിൻ ഐ. കുര്യക്കോസ് പറഞ്ഞു.