കൊച്ചി: യുണൈറ്റഡ് നേഷൻസ് എൻവിയോൺമെന്റ് പ്രോഗ്രാമിന്റെ ജനറേഷൻ റീസ്റ്റോറേഷൻ പദ്ധതിയുടെ ഭാഗമായി തേവര -പേരണ്ടൂർ കനാലിന്റെ ചരിത്രവഴികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി 'ക്യാപ്ചറിംഗ് ടൈം: എ ഫോട്ടോഗ്രഫിക് ജേർണി ഒഫ് തേവര-പേരണ്ടൂർ കനാൽ" പദ്ധതി സംഘടിപ്പിക്കും. തേവര- പേരണ്ടൂർ കനാലിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ടാണ് പദ്ധതി.

ചിത്രത്തിനോടൊപ്പം ചിത്രം സംവദിക്കുന്ന ആശയത്തെക്കുറിച്ച് 200 വാക്കിൽ കവിയാതെയുള്ള വിവരണവും വേണം. ഒരു മത്സരാർത്ഥിക്ക് പരമാവധി നാലു ഫോട്ടോഗ്രഫുകൾ സമർപ്പിക്കാം. എൻട്രികൾ 30ന് മുമ്പ് c.hedcochin@gmail.com എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 'www.c-hed.org