പറവൂർ: പറവൂർ ടൗൺ മർച്ചൻസ് അസോസിയേഷന്റെയും ഉപസംഘടനയായ മർച്ചൻസ് വെൽഫെയർ സൊസൈറ്റിയുടെയും ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പ്രസിഡന്റിനെ കൂടാതെ രണ്ട് ഭരണസമിതികളിലേക്ക് 42 അംഗങ്ങളെയും രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുക്കുക. പി.ടി.എം.എ പ്രസിഡന്റ് കെ.ടി. ജോണിയും സൊസൈറ്റിയുടെ സെക്രട്ടറി ശ്രീനിവാസനും നയിക്കുന്ന രണ്ടുപാനലുകളാണ് മത്സര രംഗത്തുള്ളത്. വ്യാപാരഭവനിലാണ് പോളിംഗ്.