scb-1759
പറവൂർ സഹകരണ ബാങ്ക് ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ഡോ. സി.എം. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പറവൂർ സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ പുരസ്കാരങ്ങൾ നൽകി. എം.ജി. സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.പി. ജിബു അദ്ധ്യക്ഷത വഹിച്ചു.കെ.എം. ദിനകരൻ, നഗരസഭ കൗൺസിലർ ഇ.ജി. ശശി, കെ.എ. വിദ്യാനന്ദൻ, ടി.വി. നിഥിൻ, ഇ.പി. ശശിധരൻ, വി.എസ്. ഷഡാനന്ദൻ, എം.പി. ഏയ്ഞ്ചൽസ്, കെ.ബി. ചന്ദ്രബോസ്, ജ്യോതി ദിനേശൻ, സെക്രട്ടറി കെ.എസ്. ജയശ്രീ എന്നിവർ സംസാരിച്ചു. നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് ഉപഹാരം സമ്മാനിച്ചു.