മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസിന്റെ പരിധിയിൽ കെ ടെറ്റ് പരീക്ഷ എഴുതി വിജയിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റുകൾ ആഫീസിൽ എത്തിയിട്ടുണ്ട്. 10മുതൽ 14 വരെയുള്ള തിയതികളിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതാണ്. ഉദ്യോഗാർത്ഥികൾ ഒറിജിനൽ ഹാൾടിക്കറ്റുമായി നേരിട്ടെത്തി സർട്ടിഫിക്കറ്റുകൾ കെെപ്പറ്റണം. മുൻ വർഷങ്ങളിൽ വെരിഫിക്കേഷൻ കഴിഞ്ഞവർക്കും സർട്ടിഫിക്കറ്റ് കൈപ്പറ്റാവുന്നതാണെന്ന് ഡി.ഇ.ഒ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0485- 2832346