കുറുപ്പംപടി: തുരുത്തി പുഴുക്കാട് ഗവൺമെന്റ് എൽ.പി സ്കൂളിന്റെ മുറ്റം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടൈൽ വിരിച്ച് നവീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോളി ബാബു, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, വൽസ വേലായുധൻ, റോഷ്നി എൽദോ, അനാമിക ശിവൻ, പ്രധാന അദ്ധ്യാപിക അജിത,​ പി.ടി.എ. പ്രസിഡന്റ് പി.ആർ. ശിവൻ എന്നിവർ സംസാരിച്ചു