നെടുമ്പാശേരി: മൂഴിക്കുളം കവലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂഴിക്കുളം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി.കെ. പുന്നൻ ഉദ്ഘാടനം ചെയ്തു. ജോസ് കുര്യാക്കോസ്, ഏലിയാസ് താടിക്കാരൻ, എൽദോ പോൾ, ശാന്ത രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജോയ് ജോസഫ് (പ്രസിഡന്റ്), എൻ.ജി. സന്തോഷ് കുമാർ (ജനറൽ സെക്രട്ടറി), വിൻസൺ പോൾ (ട്രഷറർ), ടി.വി. വർഗീസ് (വൈസ് പ്രസിഡന്റ്), കെ.കെ. ഭാസ്‌കരൻ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.